akshhya
തൃക്കളത്തൂർ കാവുംപടിയിൽ ആരംഭിച്ച അക്ഷയ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ തൃക്കളത്തൂർ കാവുംപടിയിൽ ആരംഭിച്ച അക്ഷയ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ, മാത്യൂസ് വർക്കി,​ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എസ്. മുഹമ്മദ് ഷാഫി, എം.സി. വിനയൻ,​ പഞ്ചായത്ത് അംഗങ്ങൾ,​ ചിഞ്ചു സുനിൽ, കെ.എസ്. സൗമി, പി.എ. കബീർ, കെ. അനിൽ കുമാർ, മാത്യു നാരിയേലിൽ,​ അക്ഷയ സംരഭക അശ്വതി സോമൻ തുടങ്ങിയവർ സംസാരിച്ചു.