തിരുമാറാടി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം ജോർജ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത ബേബി,സാജു ജോൺ, രമാ മുരളീധര കൈമൾ, സുനി ജോൺസൺ, ആതിര സുമേഷ്, സി.വി. ജോയ്, ആലീസ് ബിനു, കെ.കെ. രാജ്കുമാർ, എം.സി.അജി, ബീന ഏലിയാസ്, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ് എസ്,എച്ച്.ഐ ശ്രീകലാ ബിനോയ് എന്നിവർ സന്നിഹിതരായി. ശുചിത്വം സുന്ദരം തിരുമാറാടി എന്ന പേരിൽ വിവിധങ്ങളായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കും.