വൈപ്പിൻ: പ്രശാന്തി വിശ്വഭാരതി ദർശന സേവാട്രസ്റ്റിന്റെ നാരായണീയ ക്ഷേത്രാചാര്യ അവാർഡ് ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്രസമിതി അംഗവും ചെറായി വിജ്ഞാന വർദ്ധിനിസഭ മുൻ മാനേജരുമായ ഗിരിജാ രാജന് സമ്മാനിച്ചു. 25000 രൂപയും ഫലകവും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് അവാർഡ്. ഒഡീസ പുരിജഗന്നാഥ ക്ഷേത്രത്തിന് സമീപം പുരി മുൻസിപ്പൽ ടൗൺ ഹാളിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അവാർഡ് സമ്മാനിച്ചു.
അവാർഡ് ദാന സമ്മേളനം പുരിജഗന്നാഥ സുഭദ്രാദേവി സ്ഥാനം മുഖ്യ പുരോഹിതൻ രാമചന്ദ്രദാസ് മഹാപത്ര ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ചെയർമാൻ ബാബു പണിക്കർ അദ്ധ്യക്ഷനായി. ഒഡീസ സംസ്ഥാന മന്ത്രി സൂര്യ ബൻഷി സൂരജ്, പ്രശാന്തി വിശ്വഭാരതി ദർശന സേവാട്രസ്റ്റ് ആർ. നാരായണപിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് സാംസ്‌കാരിക പരിപാടികൾ അരങ്ങേറി.