വൈപ്പിൻ: ചെറായി വിജ്ഞാന വർദ്ധിനിസഭ വക ശ്രീ ഗൗരീശ്വരക്ഷേത്രത്തിൽ 1200 മകരത്തിലെ മഹോത്സവത്തിന് ഫെബ്രുവരി 4ന് കൊടിയേറും. രാവിലെ 7ന് 1001 കതിന, 11 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് 5ന് ചെറായി ഭക്തജന സമിതിയുടെ കാവടിയാട്ടം, രാത്രി 8ന് കൊടിയേറ്റം.
5ന് വൈകീട്ട് 6.30ന് നൃത്തസംഗീതാവിഷ്‌ക്കരണം, രാത്രി 8ന് കഥകളി.
6ന് വൈകീട്ട് 5.30ന് ചാക്യാർകൂത്ത്, രാത്രി 8ന് നൃത്തസംഗീതനാടകം പഞ്ചമി പെറ്റ പന്തിരുകുലം.
7ന് വൈകീട്ട് 6.30ന് കൈകൊട്ടിക്കളി, രാത്രി 8ന് നൃത്തസന്ധ്യ- ഗൗരീശങ്കരം.
8ന് വൈകീട്ട് 6ന് ഓട്ടൻതുള്ളൽ, രാത്രി 8ന് കോമഡി മെഗാഷോ.
9ന് രാവിലെ 9ന് ശ്രീനാരായണ ധർമ്മപഠനപരിക്ഷത്ത്, വൈകീട്ട് 6.30ന് സോപാനനൃത്തം, രാത്രി 8ന് ഗാനമേള.
10 ന് വൈകീട്ട് 5ന് സാംസ്‌കാരിക സമ്മേളനം, രാത്രി 8ന് നാടകം മുച്ചീട്ട് കളിക്കാരന്റെ മകൾ.
11ന് പുലർച്ചെ 5ന് നവകലശാഭിഷേകം, രാവിലെ 6 മുതൽ തൈപ്പൂയാഭിഷേകം, 10ന് എടവനക്കാട് പഴനിയാണ്ടവ സംഘത്തിന്റെ കാവടി ഘോഷയാത്ര.
11ന് കാഴ്ചബലി, വൈകീട്ട് 6ന് ചെറായി ഗൗരീശ്വരവിലാസം കാവടിസംഘത്തിന്റെ ഭസ്മക്കാവടിഘോഷയാത്ര, ദീപരാധനക്ക് ശേഷം 'ദേവിക്ക് പൂമുടൽ', രാത്രി 8ന് സംഗീത കച്ചേരി, 11ന് പള്ളിവേട്ട.
12ന് ആറാട്ട് മഹോത്സവ ദിവസം രാവിലെ 8.15ന് തിടമ്പേറ്റൽ, 8.30 മുതൽ ശ്രീബലി, വൈകീട്ട് 3 മുതൽ പകൽപൂരം, കുടമാറ്റം, കുടിയെഴുന്നള്ളിപ്പ്, വർണ്ണക്കാഴ്ച. രാത്രി 10ന് നാദസ്വരച്ചേരി, രാത്രി 1ന് ആറാട്ട് പുലർച്ചെ 2 മുതൽ 6 വരെ ആറാട്ടെഴുന്നള്ളിപ്പ്, രാവിലെ 7ന് കൊടിയിറക്കൽ.