ഇലഞ്ഞി: മുത്തലപുരം സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് മാതൃകയാക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് പ്രാദേശിക നേതൃത്വം ചടങ്ങ് ബഹിഷ്കരിച്ചെങ്കിലും ബാങ്കിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് മന്ത്രി സംസാരിച്ചത്. ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടേൽ അദ്ധ്യക്ഷനായി. യോഗത്തിൽ പാലിയേറ്റീവ് കെയറിനുള്ള ഉപകരണങ്ങൾ മന്ത്രി ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിന് കൈമാറി. ശതാബ്ദി പെൻഷൻ, ഡിവിഡന്റ് എന്നിവയുടെ വിതരണം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ പ്രതിഭകളെ ആദരിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി, അഡ്വ അനൂപ് ജേക്കബ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, പഞ്ചായത്ത് അംഗം എം.പി ജോസഫ്, മാത്യു ജോസഫ്, ജെയ്സൺ ജോസഫ്, പി.സി ജോസ്, യു.എസ്. ലിബിഷ, സിജുമോൻ ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.