amil-asad

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ നാലേകാൽ കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി അന്ത്രപ്പിള്ളിൽ ആമിൽ ആസാദ് (24) കസ്റ്റംസിന്റെ പിടിയിലായി. തായ്ലൻഡിൽ നിന്ന് തായ് എയർലൈൻസ് വിമാനത്തിലാണ് പ്രതി 14.120കിലോ കഞ്ചാവുമായെത്തിയത്. ഒരു ലക്ഷം രൂപ പ്രതിഫലത്തിന് മറ്റൊരാൾക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

നെടുമ്പാശേരി വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ അഞ്ച് കേസുകളിലായി കസ്റ്റംസ് പിടികൂടിയത് 20കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ്. കാരിയർമാർ പിടിയിലാകുന്നുണ്ടെങ്കിലും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിയുന്നില്ല.