ചോറ്റാനിക്കര: ആംഫിനോൾ എക്സിക്യുട്ടീവ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) വാർഷിക സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ. വി.പി. സജീന്ദ്രൻ അദ്ധ്യക്ഷനായി.
വർക്കിംഗ് പ്രസിഡന്റ് വി.പി. ജോർജ് മുഖ്യപ്രഭാഷണം നടത്തി.
അഡ്വ ജെയ്‌സൺ ജോസഫ്, ഐ.കെ. രാജു, അഡ്വ. റീസ് പുത്തൻവീട്ടിൽ, ടി.എൻ. വിജയകുമാർ, ജെറിൻ ടി. ഏലിയാസ്, രഞ്ജിത്ത് കൊച്ചുവീടൻ, ഷാജി മാധവൻ, മറിയാമ്മ ബെന്നി, ജോർജ് മാണി, ജോമോൻ ജോയ്, കെ.കെ. ശ്രീകുമാർ, ഇന്ദിര ധർമരാജൻ, പുഷ്കല ഷണ്മുഖൻ, പോൾ ചമക്കാല, അക്ഷയ് പ്രകാശ്. യൂണിയൻ സെക്രട്ടറി കെ.കെ. അജി, സനു കെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.