അങ്കമാലി: മഞ്ഞപ്ര ഫൊറോന പള്ളിയിൽ അതിരൂപതയുടെ സർക്കുലർ വായിക്കുന്നത് തടഞ്ഞ സഹവികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് കുർബാന അർപ്പിക്കുന്നതിൽ നിന്ന് മാറി നിന്ന പുരോഹിതൻ കഴിഞ്ഞ ദിവസം കുർബാന അർപ്പിക്കുവാൻ തിരിച്ചെത്തി. വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ അതിരൂപത ഇറക്കിയ സർക്കുലർ വായിക്കാൻ ശ്രമിച്ചതോടെ സഹ വികാരി ഫാ. ജെഫ് പെഴോലിപറമ്പിൽ തടസപ്പെടുത്തുകയായിരുന്നു. അതിരൂപതയുടേയും വിശ്വാസികളുടേയും ആവശ്യത്തെ തുടർന്നാണ് 15 ദിവസങ്ങൾക്ക് ശേഷം ഞായറാഴ്ച പള്ളിയിലെത്തി കുർബാന അർപ്പിച്ചത്. സഹവികാരിയെ പള്ളിയിൽ നിന്ന് മാറ്റി നിറുത്തിയിരിക്കുകയാണ്.