പറവൂർ: പെരുവാരം കലാചാര്യയിൽ മുൻ പഠിതാക്കളുടെ ചിത്രകലാപ്രദർശനവും ചിത്രരചനാ മത്സരവും 26ന് കെ.എം.കെ കവലയിലെ ലയൺസ് ക്ലബ് ഹാളിൽ നടക്കും. രാവിലെ ഒമ്പതരക്ക് എം.എം. വിജയൻ ഉദ്ഘാടനം ചെയ്യും. പി.കെ. സിജി അദ്ധ്യക്ഷയാകും. 30 വരെ നടക്കുന്ന ചിത്രകലാ പ്രദർശനത്തിൽ ഇരുപത് കലാകാരന്മാരുടെ നൂറിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ പതിനൊന്ന് മുതൽ എൽ.പി, യു.പി വിഭാഗങ്ങളിൽ പെൻസിൽ ഡ്രോയിഗും, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ വാട്ടർ കളർ മത്സരവും നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകും. ഫോൺ: 7902218947.