sukri

കൊച്ചി: സുകൃതം ഭാഗവത യജ്ഞവേദിയിൽ കലാകാരന്മാരെ ആദരിച്ചു. മണി വേലായുധൻ, വെച്ചൂർ രമപ്രഭാകരൻ, കൊട്ടാരം സജിത് മാരാർ എന്നീ കലാകാരന്മാരെയും സാമൂഹ്യ സേവന മികവിന് തെരുവോരം മുരുകനെയും ആദരിച്ചു.

സ്വാമി ഉദിത് ചൈതന്യ പൊന്നാടയണിയിച്ച് പ്രശസ്തിപത്രം, ഫലകം എന്നിവ നൽകി. ആർ.കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദുപരിഷത് സംസ്ഥാന ജനറൽ സെക്രട്ടറിവി.ആർ. രാജശേഖരൻ ആദരണസഭ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് എം. രാമചന്ദ്രൻ, ശ്രീകുമാർ, ശോഭന രവീന്ദ്രൻ, ഗോപിനാഥൻ, മാങ്ങോട് രാമകൃഷ്ണൻ, ആർ.ആർ. ജയറാം എന്നിവർപങ്കെടുത്തു. സുനിൽ ഇല്ലം സ്വാഗതവും കെ.ജി. വേണുഗോപാൽ നന്ദിയും പറഞ്ഞു.