book-launch-
ബെസി ലാലൻ രചിച്ച ദ്വയം എന്ന കഥാസമാഹാരം സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. സാജൻ പ്രകാശനം ചെയ്യുന്നു

പറവൂർ: ബെസി ലാലൻ രചിച്ച ദ്വയം എന്ന കഥാസമാഹാരം സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. സാജൻ, എസ്.എൻ.ഡി.പി പറവൂർ യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടിയ്ക്ക് നൽകി പ്രകാശനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ ജിജോജോൺ പുത്തേഴത്ത് പുസ്‌തക പരിചയം നടത്തി. കെ.പി. ധനപാലൻ, അജിത്‌കുമാർ ഗോതുരുത്ത്, ഗീതാ ബാബു, വി.എസ്. സന്തോഷ്, കെ.വി. ഷീല, ജോസഫ് പനക്കൽ, ബെസി ലാലൻ, ദേവി നെടിയൂട്ടം, സേതുപാർവതി എന്നിവർ സംസാരിച്ചു.