പറവൂർ: പറവൂർ താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ നിർമ്മിക്കുന്ന പുതിയ ഒ.പി ബ്ലോക്കിന്റെ ശിലാസ്ഥാപനം നാളെ വൈകീട്ട് നാലിന് ഓൺലൈനായി മന്ത്രി വീണ ജോർജ് നിർവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷനും ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയുമാകും. നാഷണൽ ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം നടത്തുന്നത്.