
കാലടി: ശ്രീരാമകൃഷ്ണ മിഷന്റെ 115 -ാമത് വാർഷിക പൊതുയോഗം ചേർന്നു. ജനറൽ സെക്രട്ടറി സ്വാമി സുവിരാനന്ദജി മഹാരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്ത്യയിലെ 235 ശാഖ ഉപശാഖ കേന്ദ്രങ്ങൾ വഴി 146 ലക്ഷം ഗുണഭോക്താക്കൾക്ക് 1292.03 കോടി രൂപയുടെ സേവാ പ്രവർത്തനങ്ങൾ മിഷൻ നടത്തിയതായി അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, വൈദ്യസഹായം ,സാമൂഹ്യ സേവനം,പുസ്തക പ്രസാധനം , ഗ്രാമവികസനം, ദുരിതാശ്വാസവും പുനരധിവാസവും എന്നീ മേഖലകളിലാണ് തുക വിനിയോഗിച്ചിട്ടുത്. ഇന്ത്യയ്ക്ക് പുറത്ത് 24 രാജ്യങ്ങളിലെ 100 കേന്ദ്രങ്ങളിലൂടെയും മിഷൻ വിവിധ സേവാ പ്രവർത്തനങ്ങൾ നടത്തുന്നതായി അദ്ദേഹം പറഞ്ഞു.