y
നടക്കാവ് ഗവ. ജെ.ബി.എസിലെ സ്റ്റേജിന്റെ നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിയും ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ചേർന്ന് നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: നടക്കാവ് ഗവ. ജെ.ബി.എസിൽ പുതിയ സ്റ്റേജിന്റെ നിർമ്മാണ ഉദ്ഘാടനം ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിയും ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ചേർന്ന് നിർവഹിച്ചു. പൂർവ വിദ്യാർത്ഥിയായ ജസ്റ്റിസ് ഗോപിനാഥൻ സ്കൂളിന് സഹായഹസ്തവുമായി മുന്നോട്ട് വരികയായിരുന്നു. ഹെഡ്മിസ്ട്രസ് പി.കെ. മിനി, അദ്ധ്യാപികമാരായ ഷൈലാമണി, കെ.ജെ. മേരി, എം.പി. ഡാലിയ എന്നിവർ പങ്കെടുത്തു.