
കൊച്ചി: കായലിലൂടെയും കടലിലൂടെയും ഫോർട്ടുകൊച്ചി ബീച്ചിൽ വന്നടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിർമ്മിച്ച കലാസൃഷ്ടികളുടെ പ്രദർശനം 'പ്ലാൻ അറ്റ് ആർട്' ഇന്ന് ഫോർട്ടുകൊച്ചി ജയിൽ ഒഫ് ഫ്രീഡം സ്ട്രഗിൾ കെട്ടിടത്തിൽ ആരംഭിക്കും. രാവിലെ 11ന് കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനംചെയ്യും. പ്ലാൻ അറ്റ് എർത്തും എച്ച്.സി.എൽ ഫൗണ്ടേഷന് കീഴിലുള്ള എച്ച്.സി.എൽ ടെക്ക് ഗ്രാന്റും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കൊച്ചിൻ ഹെരിറ്റേജ് സോൺ കൺസെർവേഷൻ സൊസൈറ്റിയുടെയും കൊച്ചിൻ കാർണിവലിന്റെയും സഹകരണമുണ്ട്. ലോകപ്രശസ്ത കലാകാരൻ വിൻസെന്റ് വാൻഗോഗിന്റെ ചിത്രങ്ങളുടെ അനുകരണങ്ങൾ ഉൾപ്പെടെയുള്ള 15ലധികം കലാസൃഷ്ടികൾ പ്രദർശനത്തിലുണ്ട്. 30 വരെ രാവിലെ 10 മുതൽ രാത്രി എട്ട് മണിവരെയാണ് പ്രദർശനം.