കാലടി : എൻ.എസ്.എസ് 3306 വെള്ളാരപ്പിള്ളി സൗത്ത്,എൻ.എസ്.എസ് 1950 ശ്രീപാർവതി വനിതാസമാജം സംയുക്ത വാർഷിക പൊതുയോഗം ഇരവിപുരം ശ്രീകൃഷ്ണവരദാനം ഓഡിറ്റോറിയത്തിൽ ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.ആർ.മോഹൻദാസ് അദ്ധ്യക്ഷനായി. താലൂക്ക് വനിതാ സമാജം പ്രസിഡന്റ് വിജയലക്ഷ്മി, എൻ.എസ്.എസ് മേഖല കൺവീനർ അനിൽകുമാർ, വനിതാ സമാജം പ്രസിഡന്റ് പ്രമീള പ്രവീൺ, സെക്രട്ടറി ശാരിക ഗോപാലകൃഷ്ണൻ, കരയോഗം സെക്രട്ടറി സതീഷ് മാടവന എന്നിവർ സംസാരിച്ചു.