cpm

കൊച്ചി: കൊച്ചിയിലെ കോൺഗ്രസ് ധർണയിലും സെക്രട്ടേറിയറ്റിന് മുന്നിലെ ജോയിന്റ് കൗൺസിൽ ധർണയിലും ജനപ്രതിനിധികളടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത പൊലീസ്, വഞ്ചിയൂർ കേസിൽ സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കാൻ തയാറായില്ല.

1. വഞ്ചിയൂർ

 വേദിയിലുണ്ടായിരുന്നത്: സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രി എം. വിജയകുമാർ, എം.എൽ.എമാരായ വി.ജോയ് (ജില്ലാ സെക്രട്ടറി), വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, മുൻ മേയർ ജയൻ ബാബു, മുൻ എം.പി. എ. സമ്പത്ത്, ഇ.ജി. മോഹനൻ, പ്രദീപ്, രാധാകൃഷ്ണൻ, കെ.എൽ. ജിജി, പ്രസന്നകുമാർ, വഞ്ചിയൂർ ബാബു (ശങ്കരൻകുട്ടി നായർ), ശ്യാമ, ശോഭകുമാരി, വിദ്യാ മോഹൻ.

 അറസ്റ്റിലായവർ:

ശബ്ദവും വെളിച്ചവും ഒരുക്കിയ അനീഷ്, കിരൺലാൽ, ദിനേഷ്, സരിത്ത്, ജനറേറ്റർ നൽകിയ രാധാകൃഷ്ണൻ, സ്റ്റേജ് ഒരുക്കിയ ബിനു, മതിലാൽദാസ്, ഉമേഷ് ചന്ദ്രദാസ്, റിപാൽ ചന്ദ്രദാസ്. നാടകം നടത്തിയ കെ.പി.എ.സിയുടെ സെക്രട്ടറിക്ക് നോട്ടീസും നൽകി.

2. കൊച്ചിയിൽ ഡി.സി.സി

പ്രസിഡന്റ് അടക്കം പ്രതി

കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ധർണയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ടി.ജെ. വിനോദ് എം.എൽഎയും അടക്കം പ്രതികളാണ്. മറ്റു പ്രതികൾ: മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, മുൻ എം.എൽഎ ലൂഡി ലൂയീസ്, മുൻ മേയർ ടോണി ചമ്മിണി, കെ.പി.സി.സി. ഭാരവാഹികളായ ദീപ്തി മേരി വർഗീസ്, ജയ്സൺ ജോസഫ്, നേതാക്കളായ ആന്റണി കുരീത്തറ, പി.ഡി. മാർട്ടിൻ , കെ.ബി. മുഹമ്മദ്‌കുട്ടി, ഹെൻട്രി ഓസ്റ്റിൻ, വി.കെ. മിനിമോൾ, എൻ.ആർ. ശ്രീകുമാ‌ർ, അബ്ദുൽ ലത്തീഫ്, ആന്റണി പൈനൂത്തറ, തമ്പി സുബ്രഹ്മണ്യൻ, വിജു ചൂളയ്‌ക്കൽ, അജിത് അമീൻ ബാവ, കണ്ടാലറിയാവുന്ന 130 പേർ.

3. സെക്രട്ടേറിയറ്റ് ധ‌ർണ

 പ്രതി ചേർക്കപ്പെട്ടവർ: ജോയിന്റ് കൗൺസിൽ നേതാക്കളായ കെ.പി. ഗോപകുമാർ, ജയചന്ദ്രൻ കല്ലിങ്കൽ, ഒ.കെ. ജയകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, സോളമൻ വെട്ടുകാട്, വി.എം. ഹാരിസ്, എസ്. സുധികുമാർ, കെ.ആർ. ദീപുകുമാ‌‌ർ, വി.ഒ. ജോയി, പ്രൊഫ. ടി.ജി. ഹരികുമാർ, കണ്ടാലറിയാവുന്ന 150 പേർ.