കൊച്ചി: മെർമെയ്ഡ് വേൾഡ് ആൻഡ് ജംഗിൾ എക്‌സ്‌പോ കലൂർ ജെ.എൻ.എൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ആറിന് ആരംഭിക്കും. ആമസോൺ കാടിന്റെ മിനിയേച്ചർ പതിപ്പ് നേരിൽ കാണാൻ അവസരമുണ്ടാകും.
ആയിരക്കണക്കിന് പക്ഷികളും വിവിധ തരം ജീവികളും പ്രദർശനത്തിലുണ്ട്. കേരളീയ ഗ്രമങ്ങളുടെ സവിശേഷതയായിരുന്ന കാവുകളും നാഗത്താന്മാരെയും നേരിട്ട് കാണാം. സെൽഫി പോയിന്റുകൾ, ഫിഷ് സ്പാ, കുട്ടികൾക്കായി വെർച്വൽ റിയാലിറ്റി, മത്സ്യകന്യകമാർ, സ്ക്യൂബ ഡൈവേഴ്‌സ് എന്നിവയും പ്രദർശനത്തിലുണ്ട്.
ഇതൊടൊപ്പം ക്രിസ്മസ് പുതുവത്സര വിലക്കിഴിവുമായി നൂറിലധികം കൺസ്യൂമർ സ്റ്റാളുകൾ, അറുപതുശതമാനം വരെ വിലക്കുറവിൽ ഫർണിച്ചറുകൾ, ഫുഡ്കോർട്ട് എന്നിവയുമുണ്ടാകും. ദിവസവും കലാപരിപാടികൾ അരങ്ങേറും. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 9 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയുമാണ് പ്രദർശനം. പ്രവേശനം പാസുമൂലം.