
കൊച്ചി: ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന 41-ാമത് കൊച്ചിൻ ഫ്ലവർ ഷോയുടെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം കലൂർ ജെ.എൽ.എൻ സ്റ്റേഡിയത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു. അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ടി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഫ്ലവർ ഷോ 22 മുതൽ ജനുവരി ഒന്ന് വരെ മറൈൻ ഡ്രൈവിൽ നടക്കും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ഫ്ലവർഷോ വെെസ് ചെയർമാൻ പ്രൊഫ. ജേക്കബ് വർഗീസ്, ജോയിന്റ് സെക്രട്ടറി എൻ.കെ. ശശികല, ട്രഷറർ ഏർണി.ഇ.പോൾ, വി.കെ. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.