 
തൃപ്പൂണിത്തുറ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരട് നഗരസഭയിലേക്ക് നടന്ന മാർച്ചും ധർണയും കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയന്റെ നിവേദനം ഭാരവാഹികളായ ശാന്തമോഹനനും കാഞ്ചനഗോപിയും ചേർന്ന് മുനിസിപ്പൽ സെക്രട്ടറിക്ക് കൈമാറി. നേതാക്കളായ പി.എം. അജിമോൾ, സെക്രട്ടറി ടി.എസ്. ഉല്ലാസ്, എ.എസ്. കുസുമൻ, ഏലിയാസ് ജോൺ, മിനിസാബു, രാജലക്ഷ്മി, കൗൺസിലർ സി.ആർ. ഷാനവാസ് എന്നിവർ സംസാരിച്ചു.