mes
എടത്തല എം.ഇ.എസ് എം.കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസും യുവജന കമ്മിഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള സംസ്ഥാന യുവജന കമ്മീഷനും എടത്തല എം.ഇ.എസ് എം.കെ മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസും സംയുക്തമായി നാഷണൽ സർവീസ് സ്‌കീമിന്റെയും കൊമേഴ്‌സ് വകുപ്പിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ അദ്ധ്യക്ഷനായി. ആലുവ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി. ഉമ്മർ ക്ലാസെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ.ടി. രാജഗോപാൽ, കോമേഴ്‌സ് വകുപ്പ് മേധാവി കെ.എച്ച്. ഷഹന, സി.എ. ഫയാസ്, വി.എം. ലഗീഷ് എന്നിവർ സംസാരിച്ചു.