
കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തുന്ന സമുദ്രജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ടാക്സോണമി പഠന കോഴ്സ് ഫെബ്രുവരി 18 മുതൽ 28 വരെ സി.എം.എഫ്.ആർ.ഐയിൽ നടക്കും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) സഹകരണത്തോടെയാണ് കോഴ്സ് . സമുദ്രമത്സ്യ ഗവേഷണങ്ങൾക്ക് സഹായകരമാകുന്ന ടാക്സോണമി തത്വങ്ങളാണ് പരിശീലിപ്പിക്കുക. സമുദ്ര സമ്പത്ത് കൃത്യമായി വിശകലനം ചെയ്യുന്നതിനും ജീവജാലങ്ങളെ വേർതിരിച്ച് മനസിലാക്കുന്നതിനും ഗവേഷകരെ പരിശീലിപ്പിക്കും. ഈ മേഖലയിലെ അറിവുകൾ ഗവേഷണത്തിൽ ഉപയോഗിക്കേണ്ട രീതികൾ പരിചയപ്പെടുത്തും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 22. വിവരങ്ങൾക്ക്: www.cmfri.org, 9446415736.