 
വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പണിപൂർത്തിയാക്കിയ അരങ്ങിൽ, സെമിത്തേരി തോട് റോഡുകൾ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവാക്കിയാണ് ടൈൽ വിരിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കിയത്. സെമിത്തേരി തോട് റോഡിന് 20 ലക്ഷവും അനുബന്ധ അരങ്ങിൽ തോട് റോഡിന് 17 ലക്ഷവും രൂപ വിനിയോഗിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യാതിഥിയായി. കരാറുകാരായ ഷിബു ചിയേഴത്ത്, ശ്യാം സുന്ദർ, പ്രസാദ് എന്നിവരെ എം.എൽ.എ. ആദരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. രാധാകൃഷ്ണൻ, ഇ.എൻ. ദിവാകരൻ, വി.പി. ശശി, അനിരുദ്ധൻ, ജെയ്‌സൺ ജോസഫ്, ഭൈമി കേശവൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗങ്ങളായ ഷൈബി ഗോപാലകൃഷ്ണൻ, ചന്ദ്രൻ, ബീന ദേവസി, ലിജി തദേവൂസ്, ഒ.ബി. രാഹുൽ, നിസരി സുഗേഷ് എന്നിവർ സന്നിഹിതരായി.