
കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് എൻ.ആർ.ഐ ഗോൾഡ് ഫെസ്റ്റിന് തുടക്കമിട്ടു. പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വിലക്കുറവും ലഭിക്കും, കല്ലുകളുടെ വിലയിൽ 25 ശതമാനം ഇളവും ലഭിക്കും. ജനുവരി അഞ്ച് വരെ നടക്കുന്ന ഫെസ്റ്റ് കുടുംബ സംഗമങ്ങൾക്കും ആഘോഷങ്ങൾക്കും ഇന്ത്യയിലെത്തുന്ന എൻ.ആർ.ഐകൾക്ക് ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അപൂർവമായ അവസരമാണെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് അലുക്കാസ് പറഞ്ഞു. ആധുനിക ഡിസൈനുകൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ ഫെസ്റ്റിലൂടെ ഒരുക്കുന്നത്.