വൈപ്പിൻ: വൈപ്പിൻ ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ (വാവ) കുഴുപ്പിള്ളി യൂണിറ്റ് വാർഷികം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഒ.കെ. ഹുസൈൻ അദ്ധ്യക്ഷനായി. സീനിയർ കലാകാരന്മാരായ ജാനമ്മ സുകുമാരൻ, നാരായണൻകുട്ടി, സലില എന്നിവരെയും വിമുക്ത ഭടൻ ഒ.കെ. ഹുസൈനെയും ഗോശ്രീ ബസുകളുടെ നഗര പ്രവേശന സമരത്തിന് നേതൃത്വം കൊടുത്ത വാവ ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസിനെയും ചടങ്ങിൽ ആദരിച്ചു.
അനിൽ കുമാർ വെസ്റ്റൽ, നാസർ ബാബു മംഗലത്ത്, ജോഷി, ആർ.എൽ.വി മദനൻ, ഗാനമ്മ എന്നിവർ പ്രസംഗിച്ചു. സംഗീത സദസ്, നൃത്താഞ്ജലി എന്നീ പരിപാടികൾ അരങ്ങേറി. പുതിയ ഭാരവാഹികളായി ഒ.കെ. ഹുസൈൻ (പ്രസിഡന്റ്), അനിൽ കുമാർ വെസ്റ്റൽ (സെക്രട്ടറി), വിജു മാടവന(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.