പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കില കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ റൂമിൽ സൂക്ഷിച്ചിരുന്ന ചെമ്പ് കമ്പികൾ മോഷണം പോയി. താഴു പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയത്. പരാതി നൽകിയതിനെത്തുടർന്ന് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.