y
പാടം മണ്ണിട്ട് നികത്താനെത്തിയ ടിപ്പർ ലോറി കൗൺസിലർ ഇ.ടി. സുബ്രഹ്മണ്യൻ തടഞ്ഞപ്പോൾ

തൃപ്പൂണിത്തുറ: തെക്കുംഭാഗം മോനിപ്പിള്ളിയിൽ പൊക്കാളി പാടം മണ്ണിട്ട് നികത്തുന്നത് നഗരസഭയിലെ 31-ാം വാർഡ് കൗൺസിലർ ഇ.ടി. സുബ്രഹ്മണ്യൻ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ചെമ്മണ്ണുമായി ഇവിടെ എത്തിയ ടിപ്പർലോറി ലോഡ് ഇറക്കിയശേഷം തിരിച്ചുപോകാൻ തുടങ്ങവേ ലോറിക്കു മുന്നിൽനിന്ന് സുബഹ്മണ്യൻ തടയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസുമെത്തി ലോറി കസ്റ്റഡിയിലെടുത്തു. മുമ്പ് നടമ വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.