മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിൽ നിന്ന് ലോഡുമായി തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പ് തോട്ടക്കരയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഗോപി സുർജി നായിക്കാണ് (50) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. രണ്ട് തൊഴിലാളികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ വാഴക്കുളം സ്വദേശി ഡൊമിനിക്കിനും (57), ഒഡീഷ സ്വദേശി മാജിക്കുമാണ് (40) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡൊമിനിക്കിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാജി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗോപി സുർജി നായികിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. മൂവാറ്റുപുഴ ഫയർഫോഴ്‌സെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടകാരണം വ്യക്തമല്ല.