cpm

മൂവാറ്റുപുഴ: കാർഷിക മേഖലയുടെ കരുത്തിൽ നഗരത്തെ ചുവപ്പണിയിച്ച് സി.പി.എം മൂവാറ്റുപുഴ ഏരിയാ സമ്മേളനം സമാപിച്ചു. മൂവാറ്റുപുഴ 130 ജംഗ്ഷനുകളിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ചുവപ്പു സേന പരേഡിലും ബഹുജന റാലിയിലും ഏരിയയിലെ 12 ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്നു. ചുവപ്പ് സേനയും ബാൻഡ്സെറ്റും ചെണ്ടമേളങ്ങളും തെയ്യവും തിറയും നാടൻ കലാരൂപങ്ങളും പ്രകടനത്തിന് മാറ്റ് കൂട്ടി. പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (മൂവാറ്റുപുഴ ടൗൺ ഹാൾ ഗ്രൗണ്ട്) പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ചു. ഏരിയ സെക്രട്ടറി അനീഷ് എം .മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ് .സതീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ആർ. മുരളീധരൻ, ആർ.അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം. ഇസ്മയിൽ, എ.എ.അൻഷാദ്, ഷാജി മുഹമ്മദ്,​ ഏരിയ കമ്മിറ്റി അംഗം കെ.പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിന്റെ ഗാനമേളയുണ്ടായി.