തൃപ്പൂണിത്തുറ: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരസ്യബോർഡുകൾ നീക്കം ചെയ്യാനെത്തിയ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയെയും നഗരസഭയിലെ വനിതകളടക്കമുള്ള ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞതായി പരാതി. കൃത്യനിർവഹണം തടസപ്പെടുത്തിയതിനാൽ സ്റ്റാച്യു ജംഗ്ഷനിലെ ഇസി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. നഗരസഭാ പരിധിയിലെ മുഴുവൻ അനധികൃത ബോർഡുകളും നീക്കം ചെയ്യുമെന്നും പിഴയായി ബോർഡ് ഒന്നിന് 5000 രൂപ വീതം പിഴയീടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.