
ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർത്തതിനെതിരെ പതിനാലാം വാർഡ് മെമ്പർ സൂസൻ വർഗീസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നടത്തിയ ഉപവാസ സമരം മുൻ എം.പി കെ.പി ധനപാലൻ ഉദ്‌ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ എ.എം അലി അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ നന്ദകുമാർ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി.എ മുഹമ്മദ് അഷറഫ്, ബ്ലോക്ക് മെമ്പർ വി.പി അനിൽകുമാർ, ബീന ബാബു, ഇ.എം അബ്ദുൾ സലാം, ടി.എ മുജീബ്, കെ.എം ലൈജു, കെ.എ ജോസഫ്, പോൾസൺ ഗോപുരത്തിങ്കൽ, നദീറ ബീരാൻ, സി.എസ് സുനീർ, എ.എം അബു, ബിനു അബ്ദുൽകരീം, അഡ്വ. റിതിൻ ഗോപി, ജിജി സൈമൺ, അബ്ദുല്ല വയലക്കാട് തുടങ്ങിയവർ പങ്കെടുത്തു.