pt

കൊച്ചി: അക്ഷയ പുസ്തകനിധിയുടെയും സൂറത്ത് കേരള കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രൊഫ.എം.പി. മന്മഥൻ അനുസ്മരണവും പുരസ്‌കാര വിതരണവും 21ന് വൈകിട്ട് ആറിന് സൂറത്ത് സുർതി മോധ് വണിക് പഞ്ച് ആഡിറ്റോറിയത്തിൽ നടക്കും. ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. അക്ഷയ പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മന്മഥൻ അനുസ്മരണം പായിപ്ര രാധാകൃഷ്ണൻ നിർവഹിക്കും. കലാസമിതിക്കും ഡോ.ആർ. രാജേഷ്‌കുമാറിനും പുരസ്‌കാരങ്ങൾ നല്കും. കലാസമിതി ട്രഷറർ പി.ആർ. നായർ അക്ഷയജ്യോതിസ് ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് സുരേഷ് പി. നായർ, സെക്രട്ടറി പ്രദീപ് കുമാർ ശ്രീധരൻ, പി.വി. ഹൃഷികേശ് എന്നിവർ പ്രസംഗിക്കും.