h
മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി: വൈദ്യുതി ചാർജ് അഞ്ചാംതവണയും വർദ്ധിപ്പിച്ച പിണറായി സർക്കാരിന്റ ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി.

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഐ.കെ. രാജു, നേതാക്കളായ റീസ് പുത്തൻവീട്ടിൽ, വേണു മുളന്തുരുത്തി, സൈബ താജുദ്ദീൻ, കെ.ജെ. ജോസഫ്, ഷാജി മാധവൻ, ബിജു തോമസ്, ടി.എൻ. വിജയകുമാർ, സി.ആർ. ദിലീപ്കുമാർ, ജൂലിയ ജെയിംസ്, പോൾ ചാമക്കാല തുടങ്ങിയവർ സംസാരിച്ചു.