തൃപ്പൂണിത്തുറ: ഉദയംപേരൂർ പടിക്കൽകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവാഹയജ്ഞം 20ന് സമാപിക്കും. മണ്ഡലആഘോഷം 21ന് ആരംഭിക്കും. വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, പിന്നൽ തിരുവാതിര. 22ന് വൈകിട്ട് 7ന് ശാസ്താംപാട്ട്. 23 വൈകിട്ട് 6ന് പുതിയകാവ് അൻപുനാഥിന്റെ ശിഷ്യരുടെ കുറുംകുഴൽ അരങ്ങേറ്റത്തിന് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ 70ൽ പരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, ഭദ്രകീർത്തി പുരസ്കാര സമർപ്പണം. തുടർന്ന് തീയാട്ട്. 24ന് രാത്രി 8ന് നൃത്തനാടകം. 25ന് വൈകിട്ട് 7ന് താലംവരവ്, 8ന് സംഗീതനാടകം. 26ന് രാവിലെ 8ന് നവകം, പഞ്ചഗവ്യം, രാത്രി 7ന് തിരുവാതിരകളി, 10ന് നടക്കാവ് സ്വരശ്രീയുടെ കലാസന്ധ്യ, തുടർന്ന് ഗുരുതി.