
കൊച്ചിച്ചി: സാഹിത്യകാരൻ ജയിംസ് കെ.സി. മണിമല സ്മാരക സാഹിത്യ അവാർഡ് ഷീല ടോമിക്ക്. വല്ലി, ആ നദിയോട് പേര് ചോദിക്കരുത് എന്നീ നോവലുകളാണ് അവാർഡിന് അർഹമായത്. പതിനായിരത്തി ഒരുനൂറ്റിപ്പതിനൊന്ന് രൂപയും ഫലകവുമടങ്ങുന്ന അവാർഡ് 20ന് വൈകിട്ട് 5.30ന് പാലാരിവട്ടം പി.ഒ.സി.യിൽ കെ.സി.ബി.സി മീഡിയ കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സമ്മാനിക്കും. ജയിംസ് മണിമല പ്രസംഗിക്കും. ജയിംസ് കെ.സി മണിമലയുടെ കുടുംബവുമായി സഹകരിച്ച് മീഡിയ കമ്മിഷൻ ഏർപ്പെടുത്തിയ പ്രഥമ അവാർഡിന് നോവൽ സാഹിത്യ മേഖലയാണ് പരിഗണിച്ചത്. ജോർജ് ജോസഫ് കെ. അദ്ധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്. വയനാട് മാനന്തവാടി സ്വദേശിനിയാണ് ഷീല.