കൊച്ചി: കൂട്ടുക്കാരൻഗ്രൂപ്പും എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് സുരക്ഷ സ്കൂളുകളിലൂടെ എന്ന പദ്ധതിക്ക് തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിൽ തുടക്കമായി. എം.വി.ഐ വിനോദ്കുമാർ റോഡ് സേഫ്റ്റിക്ലബ്ബിന്റെ ഉദ്ഘാടനവും ലോഗോ പ്രദർശനവും നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ഫാ. ഡിസ്റ്റോ കദളിക്കാട്ടിൽ, പ്രിൻസിപ്പൽ ബോബി ജോസഫ്, പോപ്പുലർ മോട്ടോഴ്‌സ് എറണാകുളം ബ്രാഞ്ച് മാനേജർ മനോജ്കുമാർ, എസ്.സി.എം.എസ് പ്രതിനിധി മരിയ പോൾ എന്നിവർ പങ്കെടുത്തു.