
കൊച്ചി: ജില്ലകളിൽ ക്വിസിംഗ് ചാമ്പ്യൻ ടീമിനെയും ചാമ്പ്യനെയും കണ്ടെത്തുന്നതിന് ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ മത്സരം സംഘടിപ്പിക്കും. ഐ.ക്യു.എ ഏഷ്യ ചാപ്റ്ററിന്റെ പ്രവർത്തനം കേരളത്തിൽ ആരംഭിക്കുന്നതിന്റെ ഭാഗമായാണിത്.
ജില്ലയിൽ ജനുവരി എട്ടിന് രാവിലെ 9.30ന് ഇടപ്പള്ളി അൽ അമീൻ സ്കൂളിൽ നടക്കും. ജില്ലാ കളക്ടർ മുഖ്യരക്ഷാധികാരിയും സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ എന്നിവർ രക്ഷാധികാരികളുമായി ഐ.ക്യു.എ ചാപ്റ്റർ രൂപീകരിച്ചുവരികയാണ്. എട്ടാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് രജിസ്റ്റർ ചെയ്യാം. ഒരുസ്കൂളിൽ നിന്ന് അഞ്ച് ടീമിന് പങ്കെടുക്കാം. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ. കെ.എൻ. രാഘവൻ, സ്നേഹജ് ശ്രീനിവാസൻ, ഗോപിക എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷന് iqakeralaqc@gmail.com, 7907635399