
അങ്കമാലി: അങ്കമാലി സ്പോട്സ് അസോസിയേഷന്റെ 3-ാമത് എ.എസ്.എ ആൾ കേരള ഓപ്പൺ ചെസ് ടൂർണമെന്റിൽ തൃശൂരിലെ സഫൽ ഫൈസൽ ചാമ്പ്യനായി .തൃശൂരിലെ തന്നെ എബിൻ ബെന്നിയാണ് റണ്ണർ അപ്പ്. അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ ബെസ്റ്റ് സ്കൂൾ ട്രോഫി കരസ്ഥമാക്കി .തൃക്കാക്കരയിലെ നൈപുണ്യ സ്കൂൾ റണ്ണർ അപ്പ് നേടി . വിജയികൾക്ക് അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് ട്രോഫി നൽകി. മുൻ എം.എൽ.എ പി.ജെ. ജോയി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജോർജ് സ്റ്റീഫൻ , ഡേവീസ് പാത്താടൻ , കെ കെ ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.