thuravoor

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ ഭിന്നശേഷി കലോത്സവം സെന്റ് അഗസ്റ്റിൻ മിനി പാരിഷ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ സിന ജിജോ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ആരോഗ്യ പരിപാലന പരിശോധന, ആദരിക്കൽ എന്നിവ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ ജിനി രാജീവ്, ഷിബു പൈനാടത്ത്, വി.വി രഞ്ജിത്ത്, എം.എസ് ശ്രീകാന്ത്, രജനി ബിജു, സിനി സുനിൽ, എം.എം പരമേശ്വരൻ, സാലി വിൽസൺ, ഹെൽത്ത് ഇൻസ്പെക്ടർ പി.എ.സതീഷ് കുമാർ , ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ടി.ശ്രീലക്ഷ്മി, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ജീവൻ പി.എസ്, ഐ.സി.ഡി.എസ്.സൂപ്പർവൈസർ കെ.എസ് ബീന തുടങ്ങിയവർ സംസാരിച്ചു.