adalath

കൊച്ചി: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിൽ നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്ത് 21 മുതൽ ജനുവരി മൂന്ന് വരെ നടക്കും. 21ന് കൊച്ചി, 23ന് കുന്നത്തുനാട്, 24ന് ആലുവ, 26ന് മൂവാറ്റുപുഴ, 27ന് കോതമംഗലം, 30ന് നോർത്ത് പറവൂർ, ജനുവരി മൂന്നിന് കണയന്നൂർ താലൂക്കുകളിലാണ് അദാലത്തുകൾ.

1357 പരാതികളാണ് ലഭിച്ചത്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം പരാതികൾ. 408. സിവിൽ സപ്ലൈസ് - 106, കണയന്നൂർ താലൂക്ക് --156, കുന്നത്തുനാട് താലൂക്ക് -102 എന്നിങ്ങനെയാണ് പരാതികൾ.

അക്ഷയ സെന്ററുകൾ മുഖേനയും താലൂക്ക് ഓഫീസുകളിൽ നേരിട്ടും karuthal.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായുമാണ് പരാതികൾ സ്വീകരിച്ചത്.

മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവർ അദാലത്തിന് നേതൃത്വം നൽകും. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ സംഘാടനവും പരാതികളിലെ നടപടികൾ സംബന്ധിച്ചും വിലയിരുത്തി.

അദാലത്ത് വേദികൾ
 കൊച്ചി - ടി.ഡി സ്‌കൂൾ, മട്ടാഞ്ചേരി

 കുന്നത്തുനാട് - ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ് പെരുമ്പാവൂർ

 ആലുവ - ആലുവ ടൗൺഹാൾ

 മൂവാറ്റുപുഴ - നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ, മൂവാറ്റുപുഴ

 കോതമംഗലം - മാർ ബേസിൽ കൺവെൻഷൻ സെന്റർ

 പറവൂർ - മുനിസിപ്പൽ ടൗൺ ഹാൾ

 കണയന്നൂർ വേദി തീരുമാനിച്ചിട്ടില്ല