
കൊച്ചി: കേരള സംസ്ഥാന സ്കിൽഡ് വർക്കേഴ്സ് യൂണിയൻ (യു.ടി.യു.സി) എറണാകുളം തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് കാര്യാലയത്തിന് മുൻപിൽ ധർണ നടത്തി. ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ ജനദ്രോഹ മാനദണ്ഡങ്ങൾ പിൻവലിക്കുക, മിനിമം പെൻഷൻ 3000 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ആർ.എസ്.പി. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എൻ. ഗിരീശൻ അദ്ധ്യക്ഷനായി. യു.ടി.യു.സി. ജില്ലാ പ്രസിഡന്റ് കെ.ടി. വിമലൻ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.ഇന്ദുലേഖ, സുനിത ഡിക്സൻ, പി.എസ്. ഉദയഭാനു, രാധാകൃഷ്ണൻ കടവുങ്കൽ, ജി.വിജയൻ, വി.ടി. തങ്കച്ചൻ, പി.മുരളിധരൻ എന്നിവർ സംസാരിച്ചു.