
വൈപ്പിൻ: തെക്കൻ മാലിപ്പുറത്തെ ശയ്യാവലംബിയായ ജിയ നെൽസണും അമ്മ ഹേന നെൽസണും വീട് നിർമ്മിച്ചു നൽകാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോട്ടറി ക്ലബ് അറുപതിനായിരം രൂപ നൽകി തുടക്കം കുറിച്ചു.
വൈപ്പിൻ റോട്ടറി ക്ലബ് പ്രസിഡന്റ് എം.ബി സുരേന്ദ്രൻ, ക്ലബ് ഭാരവാഹിയും ഫ്രാഗ് പ്രസിഡന്റുമായ അഡ്വ. വി.പി. സാബു എന്നിവർ ചേർന്ന് എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ ഹേന നെൽസണ്‍ ചെക്ക് കൈമാറി. എം.ബി. പ്രശോഭ്, പി.ബി. രാജേഷ്, എ.എ. സാബു എന്നിവർ പങ്കെടുത്തു.
ജിയയുടെ പിതാവ് നെൽസൺ മരിച്ചതോടെ തികഞ്ഞ നിസ്സഹായവസ്ഥയിലാണ് കുടുംബം. വീട് നിർമ്മാണത്തോട് എല്ലാവരും സഹകരിക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. ഹേനയുടെ പേരിൽ എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20159217583, ഐ.എഫ്.സി. SBI IN0008667.