welf
കേരള സ്‌കിൽഡ് വർക്കേഴ്‌സ് യൂണിയൻ (യു.ടി.യു.സി) തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് കാര്യാലയത്തിന് മുന്നിൽ നടത്തിയ ധർണ ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വിരമിക്കൽ ആനുകൂല്യത്തിലെ ദ്രോഹകരമായ മാനദണ്ഡങ്ങൾ പിൻവലിക്കുക, ഇരട്ട പെൻഷന്റെ പേരിൽ വിധവകൾക്കും വികലാംഗർക്കും പെൻഷൻ നിഷേധിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കിൽഡ് വർക്കേഴ്‌സ് യൂണിയൻ (യു.ടി.യു.സി) തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് കാര്യാലയത്തിലേയ്ക്ക് മാർച്ചും ധർണയും നടത്തി.

ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എൻ. ഗിരീശൻ അദ്ധ്യക്ഷനായി​.

യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ടി. വിമലൻ, യൂണിയൻ സെക്രട്ടറി ടി.കെ. ഇന്ദുലേഖ, കൗൺസിലർ സുനിത ഡിക്‌സൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഉദയഭാനു തുടങ്ങിയവർ സംസാരിച്ചു.