പാലപ്ര: എസ്.എൻ.ഡി.പി യോഗം പാലപ്ര ശാഖ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ. ജീരാജ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സുനിൽ കെ.കുമാർ (പ്രസിഡന്റ്), കെ.ആർ. ജയപ്രകാശ് ( വൈസ് പ്രസിഡന്റ്), അജയൻ ആലപ്പാട്ട് ( സെക്രട്ടറി), പി.കെ. കുഞ്ഞുമോൻ (യൂണിയൻ കമ്മിറ്റി അംഗം), സി.വി. പ്രവീൺകുമാർ, സി.വി. വിജേഷ്, ടി.കെ. സന്തോഷ്, കെ.ആർ. ശശിധരൻ, ഒ.കെ.സോമൻ, വിനു മോഹൻ, പി.എൻ. വിനോദ് (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), എ.ആർ.രാഹുൽ, ശോഭന വേണു, ഒ.കെ. സാബുക്കുട്ടൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.