കൊച്ചി: കാർഷികോത്പന്ന വിതരണശൃംഖലയുടെ ശാക്തീകരണത്തിന് കാബ്‌കോയുടെ ഇടപെടലുകൾ എന്ന വിഷയത്തിൽ എറണാകുളം ഗോകുലം പാർക്കിൽ നാളെ ശില്പശാല സംഘടിപ്പിക്കും. കാബ്‌കോ, ഗ്രാൻഡ് തോംറ്റൻ ഭാരത് എൽ.എൽ.പി എന്നിവയാണ് സംഘാടകർ. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ് എന്നിവർ ചേർന്ന് രാവിലെ 10.20ന് ഉദ്ഘാടനം ചെയ്യുമെന്ന് കാബ്‌കോ മാനേജിംഗ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ, വി. പത്മാനന്ദ്, കെ. പ്രതാപ്‌രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആഗോള, ദേശീയ, പ്രാദേശിക തലങ്ങളിലെ മൊത്തവ്യാപാരികൾ, വിദഗ്ദ്ധർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സംസ്‌കരണ വിപണന മേഖലയിലെ സംരംഭകർ, കർഷകർ, കൃഷിക്കൂട്ടം പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.