കൂത്താട്ടുകുളം: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം കെ. എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്ന് പ്രത്യേക ബസ് സർവീസ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടത്തും. 28ന് രാവിലെ 5ന് ആയിരിക്കും സർവീസ് ആരംഭിക്കുക. കൂത്താട്ടുകുളത്തു നിന്നും ശിവഗിരി -വർക്കല - ചെമ്പഴന്തി - കൊട്ടാരക്കര ഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ 710 രൂപയ്ക്കു സന്ദർശിക്കാൻ സാധിക്കും. കൂടാതെ ശിവഗിരിയിലേക്ക് എല്ലാ ദിവസവും 6ന് നിലവിൽ സാധാരണ ബസ് സർവീസ് ഉണ്ട്. തീർത്ഥാടനത്തിനായി 50 പേരടങ്ങുന്ന സംഘത്തിന് മറ്റ് ദിവസങ്ങളിൽ ബസ് വിട്ടു നൽകുമെന്ന് കെ. എസ്. ആർ. ടി. സി കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9447223212,​ 9497415696