congress-

പിറവം: പിണറായി വിജയൻ അധികാരത്തിൽ തുടരുന്നത് നരേന്ദ്ര മോഡിയുടെ സഹായമുള്ളത് കൊണ്ട് മാത്രമാണെന്നും ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ പലപ്പോഴും നോക്കുകുത്തിയായി നിൽക്കുകയാണെന്നും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മിഷൻ 2025ന്റെ ഭാഗമായി നടത്തിയ കോൺഗ്രസ്‌ പിറവം മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ, കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം. സി. ദിലീപ്കുമാറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കോൺഗ്രസ്‌ നേതാക്കളായ സി. പി. ജോയ്, പി. സി. ജോസ്, വിൽസൺ കെ. ജോൺ, കെ. വി. മാത്യു , തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, കെ. ആർ. പ്രദീപ്‌കുമാർ, ബ്ലോക്ക്‌, മണ്ഡലം ഭാരവാഹികൾ, ബൂത്ത്‌-വാർഡ് പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.