 
തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തെക്കുംഭാഗം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൻഷൻ ദിനാചരണം അഡ്വ. എസ്. സുഭാഷ്ചന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ജോസ് അദ്ധ്യക്ഷനായി. ഡോ. എസ് സാലിമോൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിഅംഗം ടി. പ്രസന്ന , യൂണിറ്റ് സെക്രട്ടറി എൻ.ഐ. ഭാഷ്യൻ, ടൗൺ യൂണിറ്റ് സെക്രട്ടറി എം.ജെ. ബാബു, ജോയിന്റ് സെക്രട്ടറി ശാന്ത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.