പറവൂർ: തത്തപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കുചേലദിനം ഇന്ന് നടക്കും. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം അവൽകിഴി സമർപ്പണം നടക്കും. ഭക്തജനങ്ങൾക്കും അവൽകിഴി സമർപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.