
പെരുമ്പാവൂർ: വെങ്ങോല കർഷക ഗ്രന്ഥാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. ഗ്രന്ഥശാല ഹാളിൽ ചേർന്ന സംഘാടകസമിതി രൂപവത്കരണയോഗം ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുരളി തുമ്മാരുകുടി, സാജു പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എം. അൻവർ അലി, വെങ്ങോല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി. എം. നാസർ, സി.പി.എം ലോക്കൽ സെക്രട്ടറി സി.വി. ഐസക്ക്, കോൺഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡന്റ് സി.കെ.അഷ്റഫ് എന്നിവരെ രക്ഷാധികാരികളായും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കലിനെ ചെയർമാനായും ഗ്രന്ഥശാല സെക്രട്ടറി എൻ.എ ഗംഗാധരനെ കൺവീനർ ആയും ഗ്രന്ഥശാല പ്രസിഡന്റ് ടി.വി എൽദോസിനെ ട്രഷറർ ആയും ഉള്ള 101 പേരടങ്ങുന്ന സംഘാടകസമിതിയെ തിരഞ്ഞെടുത്തു.